ശബരിമല മകരവിളക്ക്; പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല മകരവിളക്ക്; പരിശോധന ശക്തമാക്കി എക്സൈസ്

ശബരിമല: ശബരിമല സന്നിധാനത്ത് പരിശോധന ശക്തമാക്കി എക്സൈസ്. മകരവിളക്കിന് മുന്നോടിയായാണ് പരിശോധന കൂടുതൽ ശക്തമാക്കിയത്. ശബരിമലയിൽ 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും കടകളിലും ലേബർ ക്യാമ്പുകളിലും ഹോട്ടലുകളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബേബി വ്യക്തമാക്കി.

ലഹരി വസ്തുകൾക്ക് നിരോധനമുള്ള സ്ഥലങ്ങളാണ് ശബരിമലയും പരിസര പ്രദേശങ്ങളും. എന്നാൽ തൊഴിലാളികൾ ഉൾപ്പെടെ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന കർശനമാക്കാൻ എക്സൈസ് തീരുമാനിച്ചത്. അതേസമയം കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പമ്പയിൽ പലയിടങ്ങളിലും പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. നിലയ്ക്കലിൽ നടത്തിയ 33 പരിശോധനകളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയാണ് പിഴയീടാക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )