കലാമണ്ഡലം സത്യഭാമയ്ക്കും യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും; ആര്‍എല്‍വി രാമകൃഷ്ണന്‍

കലാമണ്ഡലം സത്യഭാമയ്ക്കും യൂട്യൂബ് ചാനലിനും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും; ആര്‍എല്‍വി രാമകൃഷ്ണന്‍

ചാലക്കൂടി: കലാമണ്ഡലം സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അഭിമുഖം നടത്തിയ ആള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. പരാതി നല്‍കുന്നത് സംബന്ധിച്ച് വിദഗ്ധരോട് നിയമോപദേശം തേടിയിട്ടുണ്ട്. കലാരംഗത്ത് പുതുതായി ആളുകള്‍ക്ക് കടന്നു വരാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

അധിക്ഷേപത്തെ നിയമപരമായി നേരിടാനാണ് തീരുമാനം. ബാക്കിപത്രമായി ഇനിയും വിവേചനം അവശേഷിക്കരുത്. കറുത്തവര്‍ മോഹിനിയാട്ടം ചെയ്യരുതെന്ന ചിന്താഗതിക്കെതിരെയാണ് പോരാട്ടം. തനിക്കെതിരെ കലാമേഖലയില്‍ ഒരു ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. നിരന്തര വിവാദങ്ങള്‍ക്ക് പിന്നില്‍ അത്തരം ലോബികളാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

ആര്‍ എല്‍ വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആര്‍എല്‍വി രാമകൃഷ്ണനെ പങ്കെടുപ്പിക്കും. കലാമണ്ഡലം ഗോപിയുടെ പത്മ അവാര്‍ഡ് വിവാദങ്ങളില്‍ പ്രതികരണവുമായി സുരേഷ് ഗോപി രംഗത്തെത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )