തൃശൂരിൽ തരംഗമായിമാറി പ്രധാനമന്ത്രിയുടെ റോഡ് ഷോ

തൃശൂരിൽ തരംഗമായിമാറി പ്രധാനമന്ത്രിയുടെ റോഡ് ഷോ

തൃശൂരിൽ തരംഗം സൃഷ്ടിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ ബിജെപി സംഘടിപ്പിച്ച സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻസ്വീകരണം .തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നും തുറന്ന ജീപ്പിലായിരുന്നു
മോദിയുടെ റോഡ് ഷോ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി തുടങ്ങിയവരും മോദിക്കൊപ്പംവാഹനത്തിലുണ്ടായിരുന്നു പുഷ്പവൃഷ്ടിയോടെയായിരുന്നു പ്രവർത്തകർ പ്രധാനമന്ത്രിയെ സ്വീകരിച്ചത് തുടർന്ന് വാഹനത്തിലൂടെ അൽപ്പദൂരം സഞ്ചരിച്ചശേഷം അദ്ദേഹം പ്രത്യേകം തയാറാക്കിയ വഴിയിലൂടെ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നടന്നു. ആയിരക്കണക്കിന് വനിതാ പ്രവർത്തകരാണ് പരിപാടിയിൽ അണിനിരന്നത്.

അഗത്തിൽനിന്നും പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശേരിയിലെത്തിയത് തുടർന്ന് ഹെലികോപ്റ്റർമാർഗം വഴി കുട്ടനെല്ലൂർ ഹെലിപാഡിൽ എത്തി പിന്നീട് റോഡ് മാർഗം തൃശൂരിലേക്കും ജില്ലാ ജനറൽ ആശുപത്രിക്കു സമീപമെത്തിയ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തെ ബിജെപി നേതാക്കൾ സ്വരാജ് റൗണ്ടിലായിരുന്നു വരവേറ്റത് ജനറൽ ആശുപത്രിപരിസരത്തു നിന്നാരംഭിച്ച റോ‍ഡ് ഷോ തെക്കേ ഗോപുരനട, മണികണ്ഠനാൽ, നടുവിലാൽ എന്നിവിടങ്ങളിലൂടെ ഒരു കിലോമീറ്റർ
സഞ്ചരിച്ച് നായ്ക്കനാലിലെ സമ്മേളന വേദിയിലെത്തും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )