സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് കാതോലിക്ക ബാവ

സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ സർക്കാരുമായി സഹകരിക്കില്ലെന്ന് കാതോലിക്ക ബാവ

മന്ത്രി സജി ചെറിയാനെതിരെ നിലപാട് കടുപ്പിച്ച് കെസിബിസി മോദിയുടെ ക്രിസ്മസ് വിരുന്നു സൽക്കാരത്തിൽ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ചസംഭവത്തിലാണ് കെസിബിസിയുടെ നിലപാട് അതേസമയം മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്നും അതുവരെ കെസിബിസി സർക്കാരുമായി സഹകരിക്കില്ലെന്നും കാതോലിക്ക ബാവ നിലപാട് വ്യക്തമാക്കി

നിരുത്തരവാദപരമായ പ്രസ്താവനയാണ് സജി ചെറിയാന്റേതെന്നും മേജർ ആർച്ച് ബിഷപ്പ് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു മാത്രമല്ല
സജി ചെറിയാന്റെ വാക്കുകൾക്ക് ആദരവില്ലെന്നും ആര് വിളിച്ചാൽ ക്രൈസ്തവ സഭ പോകണം എന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയ പാർട്ടികൾ അല്ലെന്നും . പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചാൽ ആദരവോടെ പോകുമെന്നും നിലപാട് ശക്തമായി തന്നെ സർക്കാരിനെ അറിയിക്കുകയാണെന്നും ക്ലിമിസ് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.അതേസമയം ഈ വിഷയത്തിൽ പ്രതികരിച്ച് യാക്കോബായ സഭയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )