ലോറി പുഴയിൽ നിന്ന് കരയ്ക്ക് കയറ്റി; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ

 ലോറി പുഴയിൽ നിന്ന് കരയ്ക്ക് കയറ്റി; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ

ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളില്‍ കൂടുതല്‍ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂര്‍ണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കിട്ടിയ ഷര്‍ട്ടും ബനിയനും അടക്കം അര്‍ജുന്‍ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു. ഡിഎന്‍എ ഫലം കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങും.

അര്‍ജുന്‍ ഉപയോഗിച്ച വസ്തുക്കള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ന് ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കുമെന്നാണ് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പൂര്‍ണ ചെലവ് വഹിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഡിഎന്‍എ സാമ്പിളുകള്‍ നിലവില്‍ ശേഖരിച്ചുിട്ടുണ്ട്. പരിശോധനാ ഫലം വന്നാല്‍ നാളെത്തന്നെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി പൂര്‍ണമായി പുഴക്കരയിലേക്ക് മാറ്റി. ഇനി ഈ ലോറിയില്‍ നിന്ന് അര്‍ജുന്റെ വസ്ത്രങ്ങളും മറ്റും ബന്ധുക്കള്‍ക്ക് കൈമാറണം. ശരീര ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അത് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കാണാതായ മറ്റ് രണ്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

അര്‍ജുനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് സഹോദരി അഞ്ജു രംഗത്തെത്തിയിരുന്നു. തങ്ങള്‍ക്കും വാഹമ ഉടമ മനാഫിനും എതിരെ കടുത്ത ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും ഒപ്പം നിന്ന ഒട്ടേറെ മനുഷ്യരുണ്ടെന്നും അവരോട് നന്ദിപറയുകയാണെന്നും അഞ്ജു പറഞ്ഞു.

കര്‍ണാടക സര്‍ക്കാരിന് നന്ദി അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പാണ്, ഏെ വേദനയോടെയെങ്കിലും ഇന്നലെ ഷിരൂരില്‍ അവസാനിച്ചത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )