മൂന്നാം മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

മൂന്നാം മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന

ഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍കുമെന്ന് സൂചന. ജൂണ്‍ 8ന് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുമെന്ന വാര്‍ത്തകളായിരുന്നു നേരത്തെ പുറത്ത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടന്‍ ഔദ്യോഗിക അറിയിപ്പുണ്ടാകുെമന്നും എന്‍ഡിഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ശുഭ മുഹൂര്‍ത്തത്തിനായാണ് തീയതി മാറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ തുടങ്ങിയ ലോകനേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍വച്ച് ചടങ്ങ് നടത്താനുള്ള സാധ്യതയും ബിജെപി നേതൃത്വം പരിഗണിക്കുന്നുണ്ട്.

എന്‍ഡിഎ സഖ്യത്തിലെ നിര്‍ണായക കക്ഷിയായ ടിഡിപിയുടെ ആന്ധ്രാപ്രദേശിലെ സത്യപ്രതിജ്ഞാച്ചടങ്ങ് ജൂണ്‍ 12ലേക്കും മാറ്റിയിട്ടുണ്ട്. മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം തിരക്കിട്ട് അമരാവതിയിലേക്ക് മടങ്ങാന്‍ ചന്ദ്രബാബു നായിഡുവിന് ആകാത്തതിനാലാണ് തീയതി നീട്ടുന്നതെന്ന് ടിഡിപി വക്താവ് കെ. പട്ടാഭിരാം പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )