മന്ത്രി ഗണേഷിനെ വഴി നടക്കാന്‍ അനുവദിക്കില്ല, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും: സിഐടിയു

മന്ത്രി ഗണേഷിനെ വഴി നടക്കാന്‍ അനുവദിക്കില്ല, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും: സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വിഷയത്തില്‍ തൊഴിലാളികളുമായി അടിയന്തരമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാന്‍ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരന്‍ ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഗണേഷിന്റെ പിതാവ് ആര്‍ ബാലകൃഷ്ണപിള്ള തൊഴിലാളികളുടെ അഭിപ്രായങ്ങള്‍ കേട്ട് തിരുത്തലുകള്‍ നടത്തിയിരുന്ന നേതാവാണ്. ആ പാരമ്പര്യം ഗണേഷ് കുമാര്‍ കാണിക്കണം ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത് താന്‍ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത് കോര്‍പറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാണെന്നും ദിവാകരന്‍ പറഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )