സ്വർണ്ണം വാങ്ങാൻ പറ്റിയ അവസരം സ്വർണ്ണവില കുറയുന്നു

സ്വർണ്ണം വാങ്ങാൻ പറ്റിയ അവസരം സ്വർണ്ണവില കുറയുന്നു

മടിച്ചുനിൽക്കണ്ട സ്വർണ്ണം വാങ്ങാൻ പറ്റിയ അവസരമാണിത് .ഈ മാസം മൂന്നുമുതൽ സ്വർണ്ണത്തിനു ദിനം പ്രതി വിലകുറപ്രതി വിലകുറഞ്ഞു വരികയാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയുമായി താരതമ്യം ചെയ്യുമ്പോൾ 840 രൂപയുടെ കുറവാണ് ഇന്ന്. എന്നാൽ വരും ദിവസങ്ങളിൽ വില വർധിച്ചേക്കുമെന്നാണ് സൂചനകൾ.ഡിസംബറിൽ റെക്കോർഡ് ഇട്ടുനിന്നിരുന്ന സ്വർണവില ജനുവരിയിലും അതെരീതി തുടരുമെന്നാണ് കരുതിയത്.

ഈ മാസം ഒരുപവന് വില 46840 രൂപയായിരുന്നു. തൊട്ടടുത്ത ദിവസം ഈ മാസത്തെ ഉയർന്ന വിലയായ 47000ത്തിലേക്ക് കുതിക്കുകയും ചെയ്തു. പിന്നീട് ഓരോ ദിവസവും സ്വർണ്ണവില കുറയുകയാണ് ചെയ്യുന്നത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കേരളത്തിൽ നൽകേണ്ട വില 46160 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 80 രൂപയുടെ കുറവാണിന്നുള്ളത് . അതേസമയം ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5770 രൂപയിലെത്തി. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് അര ലക്ഷം രൂപ ചെലവ് വരും. പണിക്കൂലിയും ജിഎസ്ടിയും അടക്കമുള്ളതുകയാണിത് .എന്നാൽ ഡോളർ സൂചികയിൽ കുറവ് വന്നിട്ടുണ്ട്. 102.21ലാണ് സൂചിക. കഴിഞ്ഞ ദിവസത്തേക്കാൾ ഡോളർ മൂല്യം ഇടിയുന്നു എന്നാണ് മനസിലാകുന്നത്. ഡോളർ മൂല്യം ഇടിയുമ്പോൾ സ്വർണ വില വർധിക്കും. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ സ്വർണ്ണ വില നേരിയ തോതിൽ വർധിക്കാനാണ് സാധ്യത.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )