കണ്ണൂരിൽ ട്രെയിൻയാത്രക്കിടെ ഏഴ് വയസ്സുകാരന് പൊള്ളലേറ്റ സംഭവം കുട്ടിക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചിരുന്നെന്ന് അമ്മ.

കണ്ണൂരിൽ ട്രെയിൻയാത്രക്കിടെ ഏഴ് വയസ്സുകാരന് പൊള്ളലേറ്റ സംഭവം കുട്ടിക്ക് പ്രാഥമിക ചികിത്സ നിഷേധിച്ചിരുന്നെന്ന് അമ്മ.

ട്രെയിൻ യാത്രക്കിടെ സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞുവീണ് ഏഴ് വയസ്സുകാരന് പൊള്ളലേറ്റ സംഭവത്തിൽ കുട്ടിക്ക് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചിരുന്നെന്ന് അമ്മ.ഈ വിഷയത്തിൽ ടിടിഇയോട് സഹായം തേടിയെങ്കിലും സഹായം ലഭിച്ചിരുന്നില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് പരാതി.

ജനുവരി മൂന്നാം തീയ്യതി പല്ല് ഡോക്ടറെ കാണുന്നതിനുവേണ്ടിയായിരുന്നു മലബാർ എക്സപ്രസിൽ തലശ്ശേരിയിൽ നിന്ന് മംഗളൂരുവിലേക്ക് അമ്മയും ഏഴുവയസുകാരനും യാത്രതിരിക്കുന്നത് യാത്രക്കിടെയായിരുന്നു സംഭവം .കണ്ണപുരം കഴിഞ്ഞപ്പോഴാണ് അടുത്തിരുന്നയാളുടെ കയ്യിലെ ചായ കുട്ടിയുടെ ദേഹത്ത് മറിഞ്ഞുവീഴുന്നത് . തുടർന്ന് കുട്ടിയുടെ ദേഹം പൊള്ളിയത് കണ്ടപ്പോൾ അമ്മ സഹായം തേടിയിരുന്നു . എന്നാൽ പ്രാഥമിക ചികിത്സയെങ്കിലും നൽകാൻ സഹായിക്കുന്നതിന് പകരം റിസർവേഷൻ കോച്ചിൽ കയറിയതിന് പിഴയിടാനായിരുന്നു ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. ഇരു തുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് നിലവിൽ ചികിത്സയിലാണ് കുട്ടി. മാത്രമല്ല ഈ വിഷയത്തിൽ സഹയാത്രികരും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു. പിന്നീട് ഉള്ളാൾ ഷനിലിറങ്ങി ആശുപത്രിയിൽ പോയി. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് ബോക്സ് കോച്ചുകളിലില്ല. ഉള്ളത് ഗാർഡ് റൂമിൽ മാത്രമാണ്. അങ്ങോട്ടേക്ക് പോകാനായില്ലെന്നും . ടിടിഇമാർ എത്തിച്ചതുമില്ലെന്നും അമ്മ കൂട്ടിച്ചേർത്തു . അതേസമയം ഈ വിഷയത്തിൽ ടിടിഇമാർ അടുത്ത സ്റ്റേഷനിലും കൺട്രോൾ റൂമിലും വിവരം അറിയിച്ചിരുന്നുവെന്നാണ് റെയിൽവെയുടെ മറുപടി. പാലക്കാട് ഡിവിഷണൽ റെയിൽവെ മാനേജർ റെയിൽവെ പൊലീസ് തുടങ്ങിയവരോടാണ് ബാലാവകാശ കമ്മീഷൻ ഇതുസംബദ്ധിച്ച വിഷയത്തിൽ റിപ്പോർട്ട് തേടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )