ചെറുനാരങ്ങകൊണ്ട് അടുക്കളയിലെ ഒട്ടുമില്ല പ്രശ്‌നങ്ങള്‍ക്കും പരിഹാരംകണ്ടെത്താം

ചെറുനാരങ്ങകൊണ്ട് അടുക്കളയിലെ ഒട്ടുമില്ല പ്രശ്‌നങ്ങള്‍ക്കും പരിഹാരംകണ്ടെത്താം

വീടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് അടുക്കള അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ് അടുക്കള വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം അടുക്കളയിലെ സാധനങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ് ,പാചകം കഴിഞ്ഞ ശേഷം ഉപയോഗിച്ച പത്രങ്ങൾ കഴുകി സൂക്ഷിക്കേണ്ടതാണ് മിച്ചം വരുന്ന ഭക്ഷണാവശിഷ്ടങ്ങൾ വേണ്ട രീതിയിൽ സംസ്കരിക്കണം .അടുക്കള വൃത്തിയാക്കാൻ ഒരു എളുപ്പ മാർഗ്ഗമുണ്ട് ചെറുനാരങ്ങ ഉപയോഗിച്ച് അടുക്കള ക്ലീൻ ആക്കി മാറ്റാം നാരങ്ങ നീര് അസിഡിറ്റി ഉള്ളതും വളരെ ഫലപ്രദവുമായ ഒരു ക്ലീനിംഗ് ഏജന്റാണ്. എന്നാല്‍ ഇത് ഒരു ക്ലീനിംഗ് ഘടകമായി ശരിയായി ഉപയോഗിക്കുന്നതിന് ആദ്യം അത് നേര്‍പ്പിക്കണം. എന്നിട്ട് അടുക്കള കമ്പാര്‍ട്ടുമെന്റുകളും സ്ലാബുകളും വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം. ഉപ്പ്, വിനാഗിരി, വെള്ളം, ബേക്കിംഗ് സോഡ എന്നിവയുള്‍പ്പെടെ ധാരാളം ചേരുവകള്‍ക്കൊപ്പം നാരങ്ങ നീര് നന്നായി സംയോജിപ്പിക്കാം. നാരങ്ങയിലേക്ക് മറ്റൊരു ചേരുവ കൂടി ചേർക്കുന്നതിന് പിന്നിലെ ആശയം അതിന്റെ അസിഡിറ്റി സ്വഭാവം കുറയ്ക്കുക എന്നതാണ്.

അടുക്കളയിലെ പാത്രങ്ങള്‍ വൃത്തിയാക്കാനും അവയുടെ തിളക്കം വീണ്ടെടുക്കാനും നാരങ്ങാനീര് ഉപയോഗിക്കാം. പാത്രങ്ങള്‍, പ്രത്യേകിച്ച് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചവ വൃത്തിയാക്കുമ്പോള്‍ കുറച്ച് തുള്ളി നാരങ്ങ ചേര്‍ക്കുക. ഇത് ഒരു സ്‌ക്രബറിന്റെ സഹായത്തോടെ മൃദുവായി സ്‌ക്രബ് ചെയ്ത് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഉടൻതന്നെ റിസൾട്ട് കാണാൻകഴിയും . സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാത്രങ്ങള്‍ കഴുകാന്‍ നാരങ്ങ നീര് പതിവായി ഉപയോഗിക്കുന്നത് പാത്രങ്ങളുടെ ആയുസ് വര്‍ധിപ്പിക്കും. പകുതി ഉപയോഗിച്ചതോ അവശേഷിക്കുന്നതോ ആയ നാരങ്ങ നേരിട്ട് ഉപയോഗിക്കുകയും നിങ്ങളുടെ പാത്രങ്ങളില്‍ സ്‌ക്രബ് ചെയ്യുകയും ചെയ്യാം. ചിലപ്പോള്‍ മൈക്രോവേവിലെ പാടുകള്‍ കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. കാലക്രമേണ അവ കൂടുതല്‍ കഠിനമാകുന്നതിനാല്‍ കറ നീക്കം ചെയ്യുന്നത് അസാധ്യമായി തീരും. എന്നാല്‍ നാരങ്ങ നീര് കറകള്‍ വളരെ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതില്‍ ഒരു അത്ഭുത ഏജന്റായി പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ അര നാരങ്ങ ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇത് കറയുള്ള ഭാഗങ്ങളിൽ പുരട്ടി പതുക്കെ സ്‌ക്രബ് ചെയ്യുക. ശേഷം കുറച്ച് വെള്ളം ഉപയോഗിച്ച് ഇത് പതുക്കെ നീക്കം ചെയ്യുക. കറ വളരെ എളുപ്പത്തില്‍ പുറത്തുവരുന്നത് കാണാം . ചോപ്പിംഗ് ബോര്‍ഡ് വൃത്തിയാക്കാനും നാരങ്ങ കൊണ്ട് സാധിക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )