കാത്തിരിപ്പിനു വിരാമം ഒടുവിൽ മമ്മൂട്ടി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന്

കാത്തിരിപ്പിനു വിരാമം ഒടുവിൽ മമ്മൂട്ടി ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിന്

അഖില്‍ അക്കിനേനിനായകനെത്തിയ ചിത്രമാണ് ഏജന്റ് ഈ ചിത്രത്തിൽ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു എന്നാൽ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ പോയ ഈ ചിത്രം വലിയ വിമര്‍ശനങ്ങളും നേരിട്ടിരുന്നു. കാത്തിരിപ്പിനൊടുവില്‍ മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഒടിടിയിലേക്ക് എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കുന്നത്.ഈ ചിത്രത്തിന്റെ സംവിധാനം സുരേന്ദര്‍ റെഡ്ഡിയാണ്. തിരക്കഥയും സുരേന്ദര്‍ റെഡ്ഡി തന്നെയാണ് നിർവഹിച്ചിരിക്കുന്നത് . ഏജന്റ് ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണൽ മേജർ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖിൽ അക്കിനേനിയും എത്തുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിതന്നെയാണ് ചെയ്‍തത്. കൂടാതെ ആക്ഷന് പ്രാധാന്യമുള്ള ഒന്നായിരുന്നു ഏജന്റ്.

ഈ ചിത്രത്തിന്റെ ഒടിടി റ്റൈറ്റ്‍സ് സോണി ലിവിനായിരുന്നു. 2023 മെയ്‍ 19നായിരുന്നു ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചത് എങ്കിലും പ്രദര്‍ശനത്തിനെത്തിക്കാനായില്ലെന്നത് മാത്രമല്ല സാമ്പത്തിക വിഷയങ്ങളില്‍ നിര്‍മാതാക്കളും സോണി ലിവും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു , പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒടിടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതു മാറ്റിവയ്‍ക്കുകയും പിന്നീട് സെപ്‍തംബര്‍ 29ന് എത്തും എന്ന് സസ്‍പെൻസായി സോണി ലിവ് പ്രഖ്യാപിച്ചു. വൻ നഷ്‍ടം നേരിടേണ്ടി വന്ന ചിത്രത്തിന്റെ വിതരണക്കാരില്‍ ഒരാള്‍ കോടതിയില്‍ കേസ് നല്‍കിയതിനെ തുടര്‍ന്നുള്ള നടപടികൾ കാരണം ഏജന്റിന്റെ ഒടിടി റിലീസ് വീണ്ടും മാറ്റിവയ്‍ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ ജനുവരി 26ന് സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )