ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു: കെ സുരേന്ദ്രന്‍

ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നു: കെ സുരേന്ദ്രന്‍

കല്‍പ്പറ്റ: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചര്‍ച്ചകള്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നത്. ഇരു മുന്നണികളിലേയും ചില നേതാക്കളുമായി ബിജെപി ചര്‍ച്ച നടത്തിയിരുന്നു. ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പേരുകളും ഉണ്ടാവുമെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെങ്കിലും രാഷ്ട്രീയകാര്യം സംസാരിച്ചിട്ടില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പറഞ്ഞത്. ബിജെപിയിലേക്കു പോകുമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനെ നിഷേധിച്ചാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഇരുവരും രാവിലെത്തന്നെ തങ്ങളുടെ വോട്ടുരേഖപ്പെടുത്തിയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിനെതിരെ ഇ പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് സുരേന്ദ്രന്റെ പ്രതികരണം. കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )