ജസ്‌നയുടെ തിരോധാനം കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍ തള്ളി CBI

ജസ്‌നയുടെ തിരോധാനം കേസിൽ ക്രൈംബ്രാഞ്ച് കണ്ടെത്തലുകള്‍ തള്ളി CBI

തിരുവനന്തപുരം ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസ് തിരോധാനക്കേസുമായി സംബന്ധിച്ച വിഷയത്തിൽ ക്രെെം ബ്രാഞ്ച്
കണ്ടെത്തലുകൾ തള്ളി സബിഐ റിപ്പോർട്ട്. ജസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്നമരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.അതേസമയം തിരുവനന്തപുരം സി.ജി.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങള്‍.എന്നാൽ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പങ്കില്ല. ജസ്‌ന മതപരിവര്‍ത്തനവും നടത്തിയിട്ടില്ല.

കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവര്‍ത്തനകേന്ദ്രങ്ങളും പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലും പരിശോധന നടത്തിയെന്നും റിപ്പോർട്ട്. കൂടാതെ അയല്‍ സംസ്ഥാനങ്ങളിലും മുംബൈയിലും ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തിയിരുന്നു . എന്നാൽ കോവിഡ് കാലത്ത് ജസ്‌ന വാക്‌സിന്‍ എടുത്തതിനോ കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതായോ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല . രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങളും പരമാവധി പരിശോധിച്ചു. കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തി. എന്നാൽ, ജസ്‌ന മരിച്ചതിന് തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം ജെസ്‌നയുടെ പിതാവിനെയും സുഹൃത്തിനെയും ബി.ഇ.ഒ.എസ്. ടെസ്റ്റിന് വിധേയമാക്കി. അവര്‍ നല്‍കിയ മൊഴിയെല്ലാം സത്യമാണ്. ജസ്‌ന സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന പതിവില്ല.കൂടാതെ ജെസ്‌നയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും അധികൃതര്‍ തേടിയിട്ടുണ്ട്. പിന്നാലെ, സി.ബി.ഐ. ഇന്റര്‍പോള്‍വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനാണ് നോട്ടീസ് നല്‍കിയത്. ഇന്റര്‍പോളില്‍ നിന്നും യെല്ലോ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണങ്ങൾക്ക് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )