കന്നിയാത്രയിൽ തന്നെ പണി പാളി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു,ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി

കന്നിയാത്രയിൽ തന്നെ പണി പാളി; നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു,ഫ്‌ളഷിന്റെ ബട്ടണ്‍ ഇളക്കിമാറ്റി

തിരുവനന്തപുരം;  നവകേരള ബസിൻ്റെ ആദ്യ യാത്രയിൽ തന്നെ കല്ലുകടി. നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞെന്നാണ് വിവരം. ശുചിമുറി സൗകര്യം ഇല്ലാതെയാണ് ഇന്നു രാവിലെ ബസ് ബംഗളൂരുവിലേക്ക് പോയത് .

പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബംഗളൂരുവിലെത്തുകയും ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് നിലവില്‍ നവകേരള ബസിന്റെ യാത്രാക്രമം.

1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. ഇതിന് പുറമെ എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കേണ്ടിവരും. ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളുണ്ടെങ്കിലും നവകേരള യാത്രയിലുടനീളം മുഖ്യമന്ത്രിയിരുന്ന ഏറ്റവും മുമ്പിലെ സീറ്റാണ് എല്ലാവര്‍ക്കും വേണ്ടത്. ഇതിന് വേണ്ടി ഡിപ്പോയില്‍ വന്ന് ചോദിക്കുന്നവരുമുണ്ടെന്നാണ് വിവരം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )