ഐവര്‍മഠം ചിതാഭസ്മ മോഷണം; മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനെന്ന് കണ്ടെത്തല്‍

ഐവര്‍മഠം ചിതാഭസ്മ മോഷണം; മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനെന്ന് കണ്ടെത്തല്‍

തിരുവില്വാമല: പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷണക്കേസില്‍ പ്രതികള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്ന് പൊലീസ്. ഐവര്‍മഠത്തിലെ ജീവനക്കാരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. മൃതദേഹത്തിനൊപ്പമുള്ള സ്വര്‍ണമെടുക്കാനാണ് ചിതാഭസ്മം പ്രതികള്‍ മോഷ്ടിച്ചതെന്നാണ് കണ്ടെത്തല്‍.

കേസില്‍ തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാല്‍ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളില്‍ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കര്‍മ്മം നടത്തുന്നവരുടെ നേതൃത്വത്തില്‍ പഴയന്നൂര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന മറ്റൊരാള്‍ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വര്‍ണ്ണത്തിന്റെ അംശം കണ്ടെത്തി വേര്‍തിരിച്ച് വില്‍പ്പന നടത്തുന്നവരാണ് പ്രതികള്‍.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )