പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തസഭാധ്യക്ഷന്മാർക്കെതിരെ വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്തസഭാധ്യക്ഷന്മാർക്കെതിരെ വിമര്‍ശനവുമായി മര്‍ത്തോമ ബിഷപ്പ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാധ്യക്ഷന്മാർക്കെതിരെ രൂക്ഷ വിമർശനവുമായി മാർത്തോമ്മാ സഭ അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് രംഗത്ത് . ഇന്നലെ നടന്ന അടൂർ ഭദ്രാസന കൺവെൻഷനിലായിരുന്നു ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസിന്‍റെ വിമർശനം

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങ് മനോഹരമായ പരിപാടിയായിരുനിന്നും . എന്നാൽ ഞങ്ങൾ ഹ്യദയം നുറുങ്ങുന്ന വേദനയിലായിരുന്നുവെന്നും . മണിപ്പൂർ പോലെയുള്ള സംഭവങ്ങൾ നിരന്തരമായി നടക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ പറയേണ്ട വിധത്തിൽ ധൈര്യത്തോടെ ബന്ധപ്പെട്ടവരോട് പറയാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു കൂടാതെ ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രസംഗമധ്യേ ഇക്കാര്യങ്ങൾ പറയാമായിരുന്നുവെന്നും . മണിപ്പൂരിലെ ജനങ്ങൾ പീഡിപ്പിക്കപ്പെടുമ്പോൾ നമ്മുടെ നാവടങ്ങി പോയെങ്കിൽ നിശ്ചയമായും നമ്മൾ കോംപ്രമൈസ് ചെയ്യുകയാണെന്നും . അതിൽ നിന്ന് സഭ വിട്ടു നിൽക്കണമെന്നും അമേരിക്കൻ ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഏബ്രഹാം മാർ പൗലോസ് ആവശ്യപ്പെട്ടു. മാത്രമല്ല ഭാരതത്തിന്‍റെ തിരുത്തൽ ശക്തിയായി ക്രൈസ്തവ സമൂഹം മാറണമെന്നും അദ്ദേഹം കൂട്ടിച്ചർത്തു .

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )