ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി

തിരുവനന്തപുരം: തിരുമലയില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി തിരുവനന്തപുരം പോക്‌സോ കോടതി. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി അറിയിച്ചു. ആണ്‍ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്‌സോ കേസുമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതിനാണ് പോക്‌സോ ചുമത്തിയത്.

ആണ്‍ സുഹൃത്തായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തില്‍ ആവുകയും പിന്നീട് ഒരുമിച്ച് റീലുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആണ്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. തുടര്‍ന്ന് ജൂണ്‍ 16 ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )