സേവന നികുതി; നടൻ സിദ്ദീഖിനോട് രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഹൈക്കോടതിയുടെ നിർദേശം
കൊച്ചി: നടൻ സിദ്ദീഖിനോട് സേവന നികുതിയുമായി ബന്ധപ്പെട്ട ജിഎസ്ടി വിഭാഗം നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ രണ്ടാഴ്ചക്കകം മറുപടി നൽകാൻ ഹൈക്കോടതിയുടെ നിർദേശം. ആഗസ്റ്റ് രണ്ടിനാണ് 2017 മുതൽ 2020 വരെയുള്ള നികുതിയുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. എന്നാൽ സിദ്ദീഖ് നോട്ടീസ് നൽകാനുണ്ടായ കാലതാമസമടക്കം ചോദ്യം ചെയ്താണ് ഹരജി.
നികുതിയടച്ചതിൽ അപാകത ഉണ്ടെങ്കിൽ മൂന്നുവർഷത്തിനുള്ളിൽ നോട്ടീസ് നൽകണം. അല്ലെങ്കിൽ നികുതി വെട്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമം ഉണ്ടായി എന്നതുപോലുള്ള കാരണം ഉണ്ടാകണം. ഇതൊന്നും വ്യക്തമാക്കാതെയാണ് നോട്ടീസ് എന്നായിരുന്നു ഹരജിക്കാരന്റെ വാദം. ഇക്കാര്യമടക്കം ബന്ധപ്പെട്ട അതോറിറ്റിക്ക് മുന്നിലാണ് ഉന്നയിക്കേണ്ടതെന്ന് ജി.എസ്ടി വിഭാഗം വാദിച്ചു.