പലസ്തീന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ വിമര്‍ശനങ്ങൾ നേരിടാന്‍ തയാറെന്ന് പോപ് ഗായിക ദുവാ ലിപ

പലസ്തീന്‍ അനുകൂല പോസ്റ്റിന്റെ പേരില്‍ വിമര്‍ശനങ്ങൾ നേരിടാന്‍ തയാറെന്ന് പോപ് ഗായിക ദുവാ ലിപ

സ്രായല്‍ ഗസയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിച്ചതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട പോപ് ഗായിക ദുവാ ലിപ പലസ്തീന്‍ അനുകൂല നിലപാടില്‍ മാറ്റമില്ലെന്ന് പ്രതികരിച്ചു. പോസ്റ്റിന്റെ പേരിലുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ താന്‍ തയാറാണെന്ന് റേഡിയോ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് 28കാരി തുറന്നു പറഞ്ഞത്.

ഒരു പ്രതികരണം നടത്തുന്നതിന് മുമ്പ് രണ്ട് മൂന്ന് തവണയെങ്കിലും താന്‍ ചിന്തിക്കാറുണ്ട്. നല്ലതിന് വേണ്ടിയായത് കൊണ്ടാണ് പ്രതിസന്ധികള്‍ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും താന്‍ പലസ്തീന്‍ അനുകൂല പ്രസ്താവന നടത്തിയതെന്ന് ഗായിക പറഞ്ഞു.കുട്ടികളെ ജീവനോടെ കത്തിക്കുന്നത് നിതീകരിക്കാനാവില്ല. ഇസ്രായേല്‍ നടത്തുന്ന വംശഹത്യ നിര്‍ത്താന്‍ ലോകം ഇടപെടണം. എല്ലാവരും ഗസക്കുള്ള പിന്തുണയറിയിക്കണമെന്നും ലിപ പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. പലസ്തീന് പിന്തുണയറിയിക്കുന്ന ഇസ്രായേലി റാപ് സോങ്ങും അവര്‍ പങ്കുവെച്ചിരുന്നു.ഇന്‍സ്റ്റഗ്രാമില്‍ 88 മില്യണ്‍ ഫോളോവേഴ്‌സുള്ള ഗായിക AllEyesOnRafah എന്ന ഹാഷ്ടാഗോടെയാണ് പലസ്തീന്‍ അനുകൂല പോസ്റ്റ് പങ്കുവെച്ചത്. ഇസ്രായേല്‍ റഫ നഗരത്തില്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെയായിരുന്നു പോസ്റ്റ്.രാഷ്ട്രീയമായ ഉള്ളടക്കമുള്ള പോസ്റ്റുകള്‍ പങ്കുവെയ്ക്കുമ്പോള്‍ രണ്ട് മൂന്ന് തവണയെങ്കിലും താന്‍ അത് പരിശോധിക്കാറുണ്ട്. ഗസയെ സംബന്ധിച്ച പോസ്റ്റ് അത്യാവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് അത് പങ്കുവെച്ചത്. ഇതിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ നേരിടാന്‍ താന്‍ തയാറാണെന്നും റേഡിയോ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ലിപ പറഞ്ഞു.യുകെ തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും ലിപ വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )