ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കണ്ടതായി പരാതി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അടച്ചുപൂട്ടി

ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ കണ്ടതായി പരാതി: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി അടച്ചുപൂട്ടി

കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കാന്റീനിലെ ഭക്ഷണത്തില്‍ നിന്ന് പുഴുവിനെ ലഭിച്ചുവെന്ന് പരാതി. ശനിയാഴ്ച കാന്റീനില്‍ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്. കാന്റീന്‍ വളരെ മോശം രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയാതായും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവ് വ്യക്തമാക്കി.

പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയോട് ചേര്‍ന്നാണ് കാന്റീന്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയായിരുന്നു പ്രവര്‍ത്തനമെന്നും കാന്റീന്‍ അടച്ചു പൂട്ടിയതായും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )