ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ചു
ക്രിസ്മസ് ആഘോഷത്തിന് അലങ്കാരത്തിനായി മരത്തില്‍ കയറി വീണു പരുക്കേറ്റ യുവാവ് മരിച്ചു. കിളിമാനൂര്‍ ആലത്തുകാവ് സ്വദേശി എ.എസ് അജിന്‍ (24) ആണ് മരിച്ചത്. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശം കാര്യമാക്കാതെ വീട്ടില്‍ വന്ന് വിശ്രമിക്കുകയായിരുന്നു അജിന്‍.തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല.
വീട്ടുകാരാണ് കിടക്കയില്‍ അജിനെ മരിച്ച നിലയില്‍ കണ്ടത്. തലക്ക് സ്‌കാന്‍ ചെയ്ത ഡോക്ടര്‍ വിദഗ്ധ ചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം. അരശുവിള നാട്ടുകൂട്ടം ക്ലബ്ബിന്റെ ക്രിസ്മസ് ആഘോഷ പരിപാടി ഒരുക്കങ്ങള്‍ക്കിടയായിരുന്നു അപകടം. ഇന്നലെ രാത്രിയാണ് അജിന്‍ മരത്തില്‍ നിന്ന് വീണത്.
CATEGORIES Kerala