പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞയും നാളെ

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലുകള്‍ ഉള്‍പ്പെടെ 15 ഓളം ബില്ലുകള്‍ ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വയനാടിന്റെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞയും നാളെ നടക്കും.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമായിരിക്കും പാര്‍ലമെന്റില്‍ പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ഡിസംബര്‍ 20 വരെയാണ് ശീതകാല സമ്മേളനം നടക്കുക. സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വകക്ഷി യോഗം ചേരുന്നുണ്ട്.

വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. നവംബര്‍ 26ന് ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷിക ദിനത്തില്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക സമ്മേളനവും ചേരും.
വയനാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് 410931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തില്‍ പ്രിയങ്ക ഗാന്ധി വിജയിച്ചു കയറിയത്. വയനാട്ടില്‍ 2024ലെ രാഹുല്‍ ഗാന്ധിയുടെ 3,64,422 ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 65 ശതമാനമായി പോളിംഗ് കുറഞ്ഞിട്ടും 622338 വോട്ടുകളാണ് പ്രിയങ്ക സ്വന്തമാക്കിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )