കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് റിപ്പോര്‍ട്ട്

കാരവനിലെ മരണം: കാർബൺ മോണോക്സൈഡ് ശ്വസിച്ചത് മൂലമെന്ന് റിപ്പോര്‍ട്ട്

വടകരയില്‍ കാരവനുള്ളില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ മരിച്ചത് കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പ്രാഥമിക നിഗമനം.. വാഹനത്തിലെ ജനറേറ്ററില്‍ നിന്നും പുറം തള്ളിയ കാര്‍ബണ്‍ മോണോക്‌സൈഡാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ജനറേറ്റര്‍ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവര്‍ത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാന്‍ കാരണം. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് മേധാവി സുജിത്ത് ശ്രീനിവാസന്‍, അസി പ്രൊഫസര്‍ പി പി അജേഷ് എന്നിവര്‍ കാരവനില്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് ദേശീയ പാതയോരത്ത് വാഹനത്തിനകത്ത് രണ്ട് യുവാക്കള്‍ മരിച്ച് കിടന്നത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ മനോജും, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലുമാണ് മരിച്ചത്. 4 മണിക്കൂര്‍ നീണ്ട ഇന്‍ക്വസ്റ്റ് നടപടികള്‍ക്കൊടുവില്‍ ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )