സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് വില വര്‍ധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നിലനിര്‍ത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ചാണ് സമരം. 140 കിലോമീറ്റര്‍ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നല്‍കണമെന്നും ബസ്സുടമകള്‍ പറയുന്നു.

ഗതാഗത വകുപ്പിന് മുമ്പാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. ജില്ലാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )