ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി ദേഹത്തിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് ദേശീയപാതയില്‍ കണ്ടെയ്നര്‍ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷക മരിച്ചു.ഭര്‍ത്താവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്.
കൊട്ടാരക്കര മീയന്നൂര്‍ മേലുട്ട് വീട്ടില്‍ കൃപ മുകുന്ദന്‍(29)ആണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്ത് നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ കൃപയുടെ ദേഹത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ കൃപയെ ഉടന്‍ തന്നെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതകുരുക്കുണ്ടായി. കൊട്ടാരക്കര ബാര്‍ അസോസിയേഷനിലെ അഭിഭാഷകയാണ് മരിച്ച കൃപ. ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി അഖില്‍ നിവാസില്‍ അഖില്‍ ജിത്തിനെ നിസാര പരുക്കുകളോടെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )