‘ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്‌ത്‌ നടി ഹേമമാലിനി

‘ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്‌ത്‌ നടി ഹേമമാലിനി

കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. പുണ്യസ്നാനത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ട അവർ വിശേഷദിവസത്തിൽ കുംഭമേളയിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവച്ചു.

“പുണ്യസ്നാനം നടത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്.” -ഹേമമാലിനി പറഞ്ഞു. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്തു. സ്നാനത്തിന് ശേഷം പ്രഭു പ്രേമി സംഘ് കുംഭ ക്യാമ്പിലെ ജുനപീതാധീശ്വർ മഹാമണ്ഡലേശ്വർ ആചാര്യ സ്വാമി അവധേശാനന്ദ ഗിരിജി മഹാരാജിനെയും അവർ കണ്ടു.

മുൻപ് സുനിൽ ഗ്രോവർ, കബീർ ഖാൻ, ഗുരു രൺധാവ, അവിനാഷ് തിവാരി, മംമ്ത കുൽക്കർണി, അനുപം ഖേർ തുടങ്ങിയ പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ 17 ദിവസങ്ങൾക്കുള്ളിൽ 15 കോടിയിലധികം തീർത്ഥാടകർ കുംഭമേളയിലെത്തി പുണ്യ സ്നാനം ചെയ്തിരുന്നു. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )