രേണുക സ്വാമി വധക്കേസ്: നടൻ ദർശൻ്റെ മാനേജർ ആത്മഹത്യ ചെയ്തു

രേണുക സ്വാമി വധക്കേസ്: നടൻ ദർശൻ്റെ മാനേജർ ആത്മഹത്യ ചെയ്തു

ബംഗളൂരു: കന്നഡ നടന്‍ ദര്‍ശന്‍ തൂക്കുദീപയുടെ മാനേജര്‍ ശ്രീധര്‍ ആത്മഹത്യ ചെയ്ത നിലയില്‍. ബെംഗളൂരുവിലെ ദര്‍ശന്റെ ഫാംഹൗസില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ഏകാന്തതയും സമ്മര്‍ദ്ദവുമാണ് മരണത്തിന് കാരണമെന്ന് ശ്രീധറിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

രേണുകസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഉന്നതതല അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.

നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ദര്‍ശന്‍ അടുത്തിടെ അറസ്റ്റിലായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )