വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങിയ യുവാവിനെ പൊക്കി

വിവാഹത്തിന്റെ മൂന്നാം ദിവസം ഭാര്യയുടെ 52 പവനുമായി മുങ്ങിയ യുവാവിനെ പൊക്കി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം ഭാര്യയുടെ സ്വർണം പണയം വെച്ച് മുങ്ങിയ യുവാവിനെ വർക്കല പൊലീസ് പിടികൂടി. പണയം വച്ചു 13.5 ലക്ഷം രൂപയുമായാണ് ഇയാൾ കടന്നത്. 2021 ഓഗസ്റ്റിലാണ് ഫിസിയോതെറപ്പിസ്റ്റായ അനന്തു, യുവതിയെ വിവാഹം കഴിച്ചത്. ആ‍ഡംബരമായി നടന്ന വിവാഹത്തിന്റെ മൂന്നാം നാൾ യുവതിയുടെ 52 പവൻ സ്വർണാഭരണവുമായി ഇയാൾ മുങ്ങുകയായിരുന്നു.

ബെംഗളൂരുവിൽ ഒളിവിൽ കഴിയവേയാണ് വർക്കല എഎസ്‌പി ദീപക് ധൻകറിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല എസ്എച്ച്ഒ ജെ.എസ്.പ്രവീൺ, എസ്ഐ എ.സലിം എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടിയത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )