വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; ശാസ്ത്രീയ പരിശോധന ഇന്ന്
കോഴിക്കോട്: വടകരയിൽ യുവാക്കൾ കാരവാനിൽ മരിച്ച സംഭവത്തിൽ ഇന്ന് ശാസ്ത്രീയ പരിശോധന. പോലീസും, എൻഐടിയിലെ വിദഗ്ധ സംഘവും, ഫോറൻസിക് വിഭാഗവും, വാഹനം നിർമ്മിച്ച ബെൻസ് കമ്പനിയുടെ സാങ്കേതിക വിദഗ്ധരുമാണ് പരിശോധനയിൽ പങ്കെടുക്കുക. വിഷവാതകമായ കാർബൺ മോണോക്സൈഡ് എങ്ങനെയാണ് വാഹനത്തിലെത്തിയതെന്ന് കണ്ടെത്താനാണ് പരിശോധന.
കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ജനറേറ്ററിൽ നിന്നാണ് വിഷ പുക വന്നതെന്നും സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് ജനറേറ്ററിൽ നിന്നുള്ള വിഷ പുക കാരവാനിന്റെ ഉള്ളിലേക്ക് കയറിയെന്നതടക്കം കണ്ടെത്താനാണ് വിശദമായ പരിശോധന.
CATEGORIES Kerala