വീട്ടിൽ തന്നെ മുടി കറുപ്പിക്കാം; ഇതാ ഒരു എളുപ്പവഴി

നരച്ചമുടി എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് പ്രായമാകുന്നതിനു മുമ്പുതന്നെ ചിലരുടെ മുടി നരക്കുന്നതും ചിലർ നേരിടുന്ന പ്രശ്നമാണ്
പോഷകാഹാരക്കുറവ്,,​ പാരമ്പര്യം,​ ആധുനിക ജീവിത ശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടി നരയ്ക്കുന്നതിന് കാരണമാകാറുണ്ട്. നരച്ച മുടി ഒന്നു കറുപ്പിക്കാൻ നമ്മൾ പരീക്ഷണങ്ങൾ പലതും
നടത്താറുണ്ട് കൂടാതെ കെമിക്കൽസ് അടങ്ങിയ ഡൈ വാങ്ങി ഉപയോഗിക്കുന്നവരും ഉണ്ട് എന്നാൽ എന്തൊക്കെ ചെയ്തിട്ടും തലമുടി നരക്കുന്നത് മാറ്റിയെടുക്കാൻ പറ്റുന്നില്ലേ എങ്കിൽ ഇതൊന്നു പരീക്ഷിച്ചുനോക്കു . ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പ്രകൃതിദത്ത മാർഗങ്ങളിലൂടെ തന്നെ തയ്യാറാക്കുന്ന ഡൈ ഉപയോഗിച്ച് നരച്ച മുടി വളരെ വേഗം കറുപ്പാക്കാം.വിറ്റാമിൻ സിയുടെ സമ്പന്നമായ പ്രധാന ഉറവിടമായ നെല്ലിക്ക മുടിയുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും ആയുർവേദത്തിൽ ഉപയോിച്ചുവരുന്നു.

ഇതിനൊപ്പം ഉലുവയും ചേർത്ത് ഉപയോഗിക്കുന്നത് അകാല നര തടയുക മാത്രമല്ല മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മൂന്ന് ടീസ്‌പൂൺ വെളിച്ചെണ്ണയിൽ ആറേഴ് നെല്ലിക്ക കഷണങ്ങൾ ചേർത്ത് കുറച്ച് നേരം ചൂടാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ പൊടി കൂടി ചേർക്കുക. ഇത് തണുത്തതിന് ശേഷം രാത്രിയിൽ തലയോട്ടിയിൽ പുരട്ടണം. തുടർന്ന് രാവിലെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുക്കിക്കളയാം .ഹെയർ ഡൈ വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കാം പ്രകൃതിദത്തമായ വസ്തുക്കൾ ഉപയോഗിച്ച് എന്നാൽ ഇങ്ങനെ തയ്യാറാക്കുന്ന ഡൈ ഒറ്റ ഉപയോഗത്തിൽ തന്നെമുടി കറുപ്പിക്കില്ല. നിരന്തരമായി ഉപയോഗിക്കുന്നതിലൂടെ മാത്രമേ മാറ്റം ഉണ്ടാവൂ . കുരുമുളകും നാരങ്ങയും ചേർത്തുള്ള ഹെയർ ഡൈ ആണ് ഒന്നമത്തേത് . മുടിക്ക് പോഷകം നൽകുന്ന നിരവധി ഗുണങ്ങളുള്ള സുഗന്ധ വ്യജ്ഞനമാണ് കുരുമുളക്. മുടിയുടെ സ്വാഭാവിക നിറം നിലനിറുത്തുന്നതിന് പുറമേ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിനായി ഒരു ടേബിൾ സ്പൂൺ പൊടിച്ച കുരുമുളകും നാരങ്ങ നീരും അരക്കപ്പ് തൈരുമായി യോജിപ്പിക്കുക. ഈ മിശ്രിതം നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. ഏകദേശം ഒരു മണിക്കൂറിനു ശേഷം ഇത് ചെറുചൂടുവെള്ളത്തിൽ കഴുകാം ആഴ്ചയിൽ മൂന്നു തവണ ഇങ്ങനെ ചെയ്ത് നരച്ച മുടി കറുപ്പിക്കാം .പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )