വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെപിടികൂടി വനംവകുപ്പ്

വയനാട്ടിൽ അവശനിലയിൽ കണ്ടെത്തിയ പുലിയെ വനംവകുപ്പ് അധികൃതർ പിടികൂടി .വലയിട്ടാണ് പുലിയെ പിടികൂടിയത്.ഇന്ന് രാവിലെ
ആറരയോടെ നടവയൽ നീർവാരം എന്ന സ്ഥലത്ത് തോട്ടിൽനിന്നും പുലി വെള്ളംകുടിക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന്

വനംവകുപ്പ് അധികൃതർ ഉടൻനെ സ്ഥലത്തെത്തി പിലിയെ പിടികൂടുകയായിരുന്നു .

പുലി അസുഖം ബാധിതനാണെന്നാണ് പ്രാഥമിക
വിവരം.ഇതിന് ഏകദേശം എട്ടു വയസ്സ് തോന്നിക്കുമെന്ന് കരുതുന്നു .പുലിയെ കുപ്പാടി വന്യജീവി സങ്കേതത്തിലെത്തിക്കും.ആർആർടി
സംഘവും വെറ്ററനറി സംഘവും സ്ഥലത്തെത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )