ഫ്രിഡ്ജിൽ ഭക്ഷണപദാർത്ഥങ്ങൾ മൂടി വെയ്ക്കാതെ സൂക്ഷിക്കുന്നപതിവുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

ഫ്രിഡ്ജിൽ ഭക്ഷണപദാർത്ഥങ്ങൾ മൂടി വെയ്ക്കാതെ സൂക്ഷിക്കുന്നപതിവുണ്ടോ എങ്കിൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

കഴിച്ചു കഴിഞ്ഞു ബാക്കി വരുന്ന ഭക്ഷണം സാധാരണയായി നമ്മൾ ഫ്രിഡ്ജിൽ വെയ്ക്കാറല്ലേ പതിവ് .എന്നാൽ ഭക്ഷണ സാധങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ഒന്ന് ശ്രദ്ധിക്കണേ. ഭക്ഷണം സാധനങ്ങൾ ഫ്രിഡ്ജിന് അകത്ത് വെയ്ക്കുമ്പോൾ തുറന്നാണോ വെയ്ക്കാറുള്ളത് സൂക്ഷിക്കണം .ഭക്ഷണം പൊതിഞ്ഞ് വെയ്ക്കുന്നത് കൂടുതൽ ഫ്രഷ് ആയി നിലനിർത്തും വായുകടക്കാത്ത പാത്രങ്ങളിലോ ഫോയിൽ പേപ്പർ ഉപയോ​ഗിച്ചോ ഭക്ഷണങ്ങൾ മൂടി വെയ്ക്കുന്നത് ഭക്ഷണം കൂടുതൽ നേരം ഫ്രഷായി ഇരിക്കാൻ സഹായിക്കും. ഫ്രിഡ്ജിനകത്ത് തുറന്നുവെയ്ക്കുന്ന ഭക്ഷണങ്ങൾ പുറത്തെടുക്കുമ്പോൾ വിളറിയതും രുചിയില്ലാത്തതുമായി കാണപ്പെടുന്നു.

മൂടി വെയ്ക്കാതിരുന്നാൽ ഭക്ഷണത്തിന് മോശം മണം ഉണ്ടാകുന്നതിനും സാധ്യതുണ്ട് . ഫ്രിഡ്ജിനുള്ളിലെ തണുത്ത വായൂപ്രവാഹം ഭക്ഷണം തണുപ്പിക്കുമ്പോൾ ഭക്ഷണത്തിന്റെ മണം ഇല്ലാതാക്കുന്നു. ഭക്ഷണം മൂടി വെയ്ക്കാതിരിക്കുമ്പോൾ അതിന്റെ സ്വാഭാവിക മണവും രുചിയുമില്ലാതാകും.കൂടാതെ ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നത് ഭക്ഷണം കേടാവുന്നത് തടയുന്നു. ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ വെയ്ക്കുന്നതിന് മുൻപ് മൂടി വെയ്ക്കുന്നത് മൂലം ഭക്ഷണ പദാർത്ഥങ്ങൾ പെട്ടെന്ന് കേടാവില്ല. ഫ്രിഡ്ജിൽ ഭക്ഷണം സാധനം തുറന്നുവെയ്ക്കുന്നത് ഭക്ഷണങ്ങളിൽ ഫം​ഗസും ബാക്ടീരയയും വളരുന്നതിനിടയാക്കുന്നു .ശരിയായ താപനില നിലനിർത്താതെയിരിക്കുമ്പോൾ ബാക്ടീരിയ പെട്ടെന്ന് വളരും. ഫ്രിഡ്ജിൽ പഴയ ഭക്ഷണങ്ങൾ ഉണ്ടെങ്കിലോ കേടായ ഭക്ഷണം അബദ്ധ വശാൽ ഫ്രിഡ്ജിനകത്ത് വെച്ചാലോ അവ ഫ്രിഡ്ജിനുള്ളിൽ ബാക്ടീരയയുടെ വളർച്ചയ്ക്ക് കാരണമാകും. മത്സ്യം, മാംസം തുടങ്ങിയ പാകം ചെയ്യാത്ത ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിനകത്ത് ഉണ്ടെങ്കിൽ തുറന്ന വെയ്ക്കുന്ന ഭക്ഷണത്തിലേക്ക് അതിന്റെ അംശങ്ങളെത്താൻ കാരണം ആയേക്കാവുന്നതാണ്. പക്ഷേ ഭക്ഷണങ്ങൾ മൂടി വെയ്ക്കുകയാണെങ്കിൽ കേടായ വസ്തുക്കളിൽ നിന്നുള്ള ഫം​ഗസും ബാക്ടീരയയും മറ്റ് ഭക്ഷണ വസ്തുക്കളിലേക്ക് കൂടി ബാധിക്കില്ല. ഭക്ഷണം ഫ്രിഡ്ജിൽ അടച്ച് സൂക്ഷിക്കുമ്പോൾ അത് ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കാനും സഹായകമാകുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )