പശുക്കൾ ചത്ത സംഭവം കുട്ടിക്കർഷകർക്ക് സഹായ വാഗ്ദാനവുമായി മന്ത്രി ചിഞ്ചുറാണി

പശുക്കൾകൂട്ടത്തോടെ ചത്ത സംഭവത്തെത്തുടർന്ന് കുട്ടിക്കർഷകരെ നേരിട്ട് ഫോണിൽ വിളിച്ച് സഹായങ്ങൾ വാ​ഗ്ദാനം നൽകി മന്ത്രി ചിഞ്ചുറാണി . ഇടുക്കി വെള്ളിയാമറ്റത്ത് കഴിഞ്ഞദിവസം കപ്പത്തൊണ്ട് കഴിച്ചതിനെത്തുടർന്നാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കുന്നു.

അതേസമയം പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളെ ഫോണിൽ വിളിച്ച മന്ത്രി എല്ലാ വിധ സഹായങ്ങളും വാ​ഗ്ദാനം ചെയ്തു. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നായ ഇവരുടെ ഫാമിനു, മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അം​ഗീകാരങ്ങളും ലഭിച്ചിട്ടുണ്ട് . മാത്രമല്ല ഈ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗഗം കൂടിയയായിരുന്നു ഈ ഫാം. വിഷയത്തെത്തുടർന്ന്
പഞ്ചായത്ത് അധികൃതരുൾപ്പെടെ സ്ഥലത്തെത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )