പൊന്നുവില വീണ്ടും കുതിക്കുന്നു.
നീണ്ട വിലയിടിവിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് സ്വർണവില വർദ്ധിക്കുകയാണ്. ഇന്ന് പവന് 240 രൂപയോളം കൂടി ആകെ വില 46,400 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം തുടർച്ചയായ വില ഇടിവിനു ശേഷമാണ് സ്വർണ വില ഉയരുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 47000 രൂപയായിരുന്നു. ഡിസംബറില്‍ 47120 രൂപ വരെ പവന് ഉയര്‍ന്നിരുന്നു. എന്നാൽ പിന്നീട് അവിടെ നിന്ന് വില താഴേക്ക് പോവുകയായിരുന്നു.പത്ത് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെയാണ് കേരളത്തിൽ വീണ്ടും സ്വർണ വില ഉയർന്നത്. ഇന്നലെ പവന് 80 രൂപയായിരുന്നു വർധിച്ചത്. ജനുവരി രണ്ടിനാണ് മുൻപ് സമാനമായി വില ഉയർന്നത്. ജനുവരി മൂന്ന് മുതൽ 11 വരെയുള്ള ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
ജനുവരി രണ്ടിന് വില ഉയർന്നെങ്കിലും അധികനേരത്തേക്ക് അത് തുടർന്നില്ല പിറ്റേന്ന് 200 രൂപ കുറഞ്ഞ് വില 47000ത്തിന് താഴേക്ക് എത്തിയിരുന്നു. പിന്നീട് തുടർച്ചയായി സ്വർണവില ഇടിയുകയായിരുന്നു. ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ നിന്ന് അതിവേഗം വീണ്ടെടുപ്പ് നടത്തിയെങ്കിലും, കഴിഞ്ഞ ആഴ്ച മൊത്തം കണക്കുകൂട്ടുമ്പോൾ സ്വർണ വില 0.30 ശതമാനം ഇടിഞ്ഞുവെന്നാണ് കാണാൻ കഴിയുക.അതേസമയം ആഭ്യന്തര ഡിമാൻഡ് കുറഞ്ഞതും യുഎസ് ഡോളറിനെതിരെ (യുഎസ്ഡി) ഇന്ത്യൻ ദേശീയ രൂപയുടെ മൂല്യം ഉയർന്നതുമാണ് നിലവിലെ സാഹചര്യത്തിന് കാരണമായത്. ഇന്ത്യൻ രൂപ നാല് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് വർധിച്ചിരുന്നു, ഇത് ആഭ്യന്തര വിപണിയിലെ സ്വർണ വിലയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത് എന്നിരുന്നാലും സ്വർണവില തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നാണ് രണ്ട് ദിവസത്തെ വിലവർധനവിലൂടെ വ്യക്തമാക്കുന്നത്.ഇന്ന് കേരളത്തില്‍ ഒരു പവന് സ്വര്‍ണത്തിന് 46400 രൂപ നൽകേണ്ടതുണ്ട്. ഇന്നലത്തെ വിലയുമായി ഒത്തുനോക്കുമ്പോൾ പവന് 240 രൂപയുടെ വർധനവ് ഉണ്ടായി. ഈ മാസത്തെ ഉയര്‍ന്ന വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 600 രൂപയുടെ കുറവ് ഇപ്പോഴും ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത് ഇന്ന് ഒരു ഗ്രാമിന് 30 രൂപ കൂടി 5800 രൂപയിലെത്തി.