ഉത്തരേന്ത്യയിൽ തണുപ്പ് കനക്കുന്നു ; ശക്തമായ മൂടൽ മഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്നു.

ഉത്തരേന്ത്യയിൽ തണുപ്പ് കനക്കുന്നു ; ശക്തമായ മൂടൽ മഞ്ഞ് ഗതാഗതം തടസപ്പെടുത്തുന്നു.

ഉത്തരേന്ത്യയിൽ തണുപ്പ് കനക്കുന്നു .ഈ ശൈത്യകാലത്തെ ഏറ്റവും തണുത്ത പ്രഭാതം ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തി .കുറഞ്ഞ താപനില 3.6 ഡി​ഗ്രി സെൽഷ്യസായി കുറഞ്ഞു. കൂടാതെ ശക്തമായ മൂടൽ മഞ്ഞ് ട്രെയിൻ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ലോധി റോഡ് പ്രദേശത്ത് മെർക്കുറി 3.4 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.അതേസമയം ഉത്തരേന്ത്യയിലെ ഭൂരിഭാ​ഗം പ്ര​ദേശങ്ങളും കഠിനമായ തണുപ്പിലാണ്. നിലവിലെ ശീതതരം​ഗ സഹാചര്യങ്ങളെ തുടർന്ന് ഡൽഹി, പഞ്ചാബ് , ഹരിയാന തുടങ്ങിയ ഇടങ്ങളിൽ ശനിയാഴ്ച റെഡ് അലേർട്ടും നാളെ ഈ മേഖലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.അടുത്ത 3 – 4 ദിവസങ്ങളിൽ ജനുവരി 16 വരെ വടക്ക് പടിഞ്ഞാറാൻ ഇന്ത്യയുടെ ചില ഭാ​ഗങ്ങളിൽ ഇടതൂർന്ന മുടൽമഞ്ഞും നിലവിലുള്ള തണുപ്പും കുറയാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐ എംഡി) അറിയിച്ചു.

പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ പലയിടത്തും ഇടതൂർന്ന മൂടൽമഞ്ഞിനാണ് സാധ്യത. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞും രാജസ്ഥാൻ, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പോക്കറ്റുകളിൽ മിതമായ മൂടൽമഞ്ഞുമാണ്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ പലയിടത്തും ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കഠിനമായ തണുപ്പിനുമാണ് സാധ്യത. ഉത്തരേന്ത്യയുടെ മിക്ക ഭാ​ഗങ്ങളിലും ഇടതൂർന്ന മൂടൽമഞ്ഞാണ്. ഇത് മുഴുവൻ പ്രദേശത്തേയും റെയിൽ, വ്യോമ ​ഗതാ​ഗതം തടസ്സപ്പെടുത്തി. അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറൻ ഇന്ത്യയുടെ ചില ഭാ​ഗങ്ങളിൽ ഇടതൂർന്ന മൂടൽ മഞ്ഞ് ഉണ്ടാവും. ശീതക്കാറ്റ് കാരണം നിരവധി ട്രെയിനുകൾ വൈകി ഓടുന്നതിനാൽ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഡൽഹിയിൽ തണുപ്പ് തുടരുകയാണ്. മൂടൽമഞ്ഞാൽ ഡൽഹി വലയുകയാണ്. തലസ്ഥാനത്ത് ദൃശ്യപരത 50 മീറ്ററായി രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും അതിശക്തമായ തണുപ്പു വരെ തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കൂടാതെ തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസിൽ താഴെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.ദേശീയ തലസ്ഥാനത്ത് രാവിലെ ഇടതൂർന്ന മൂടൽമഞ്ഞും ഭാഗികമായി മേഘാവൃതമായ ആകാശവുമായിരിക്കാനും സാധ്യതയുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )