കണിമംഗലം കോവിലകവുംജഗന്നാഥൻ തമ്പുരാനും

കണിമംഗലം കോവിലകവും കോവിലകത്തെ ജഗന്നാഥൻ തമ്പുരാനും മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതമായ കഥാപത്രമാണ് പഴകും തോറും വീര്യം കൂടും എന്ന് പറയുന്നതുപോലെ ചിലസിനിമകളും അതിലെ ഡയലോഗുകളും എത്ര കാലപ്പഴക്കം എത്തിയാലും അത്രപെട്ടെന്ന് ഒന്നും നമ്മുക്ക് മറക്കാൻ കഴിയില്ല .ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ആറാം തമ്പുരാൻ.മോഹൻലാൽ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യർ, പ്രിയാരാമൻ , സായികുമാർ , കൊച്ചിൻ ഹനീഫ , ശ്രീവിദ്യ തുടങ്ങിയ താരനിര പ്രധാനവേഷങ്ങളിൽ എത്തി രഞ്ജിത്തിന്റെ രചനയിൽ ഒരുങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രംതന്നെയാണ് .സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽ ഏറെ മുന്നിട്ടുനിൽക്കുന്ന ഒന്നാണ്‌ കണിമംഗലം കോവിലകത്തെ ജഗന്നാഥൻ തമ്പുരാൻ എന്ന ആറാം തമ്പുരാന്റെത് രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സ്വർഗ്ഗചിത്ര ആണ്.

ചുവന്ന പട്ട് ഉടുത്ത് ഇറങ്ങിവന്ന ഉണ്ണിമായയോട് ജഗന്നാഥൻ കാവിലെ ഭഗ വതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണോ എന്ന് ചോദിക്കുന്ന ആറാം തമ്പുരാനിലെ ആ ഒരു രംഗത്തിന്റെ പശ്ചാത്തലമായിവരുന്നത് ചെറുതുരുത്തി പുതുശ്ശേരി ഭാരതപ്പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുകിടക്കുന്ന, ഏകദേശം 4000 കൊല്ലത്തെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ചെറുതുരുത്തി മിത്രാനന്ദപുരം ക്ഷേത്രമാണ്
ഈ ക്ഷേത്രത്തിന്റെ പടിക്കെട്ടിൽ നിന്നുകൊണ്ടാണ് മോഹൻലാൽ ആ ഒരു ഡയലോഗ് മഞ്ജു വാര്യരോട് പറയുന്നത്

ഒരു കാലത്ത് വലിയ ഭൂസ്വത്തുകൾ ഉണ്ടായിരുന്ന ഒരു ക്ഷേത്രമായിരുന്നു ചെറുതുരുത്തി മിത്രാനന്ദപുരം ക്ഷേത്രം എന്നാൽ ഇവയെല്ലാം അന്യധീനപെട്ടുപോവുകയും അങ്ങനെ ക്ഷേത്രം ക്ഷയിക്കുകയുമായിരുന്നു.പിന്നീട് ഏതാണ്ട് ഇരുപതു കൊല്ലത്തോളം ഈ ക്ഷേത്രം അടച്ചിട്ട നിലയിലായിരുന്നു.1996-ആണ് ആറാം തമ്പുരാന്റെ ചിത്രീകരണസംഘം ലൊക്കേഷൻ തേടി ഇവിടെക്ക് എത്തുന്നത്.ചടങ്ങുകൾ മുടങ്ങി ക്ഷയിച്ചുകിടക്കുന്ന ഒരു ക്ഷേത്രമായിരുന്നു അവർക്കാവശ്യം.അതുകൊണ്ട് തന്നെ ഈ ക്ഷേത്രം ആറാംതമ്പുരാന്റെ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു

മോഹൻലാലിന്റെ ജഗന്നാഥൻ, പിതാവ് തലതല്ലിമരിച്ച ബലിക്കല്ലിൽ തൊടുന്നതും വാതിൽ തള്ളിത്തുറക്കുമ്പോൾ മഞ്ജു വാര്യരുടെ കഥാപാത്രമായ ഉണ്ണിമായയെ കാണുന്നതുമായ ദൃശ്യം മലയാളികൾക്ക് ഇന്നും പ്രിയങ്കരമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ക്ഷേത്രത്തിനു സമീപത്തെ ഭാരതപ്പുഴയിലെ മണൽപ്പരപ്പിലാണ് .നരേന്ദ്രപ്രസാദ് അവതരിപ്പിച്ച വില്ലൻ കഥാപാത്രമായ കുളപ്പുള്ളി അപ്പന്റെ പേരിലെ കുളപ്പുള്ളിയെന്ന സ്ഥലവും ഇവിടെനിന്ന് ആറു കിലോമീറ്റർ അപ്പുറമാണ്.

വാസ്തുവിദ്യയുടെ ഈറ്റില്ലമെന്ന പേരിൽ അറിയപ്പെടുന്ന വരിക്കാശേരി മനയാണ് കണിമംഗലം കോവിലകമായി ഈ സിനിമയിലൂടെ ചിത്രീകരിച്ചിരിക്കുന്നത്
ഒറ്റപ്പാലത്ത്, മനീശ്ശേരി എന്ന കൊച്ചു ഗ്രാമത്തിലാണ് വരിക്കാശ്ശേരി മനസ്ഥിതിചെയ്യുന്നത് . ചെത്തി മിനുക്കാത്ത വെട്ടുകല്ലുകള്‍ കൊണ്ട് ഏകദേശം 8 നൂറ്റാണ്ടുകള്‍ക്കു മുന്‍പാണ് വരിക്കാശ്ശേരി മന നിര്‍മ്മിച്ചത്. 4 ഏക്കര്‍ 85 സെന്റ് സ്ഥലത്താണ് ഈ മന സ്ഥിതി ചെയ്യുന്നത്, മന, കളപ്പുര, പത്തായപ്പുര, കല്‍പ്പടവുകളോട് കൂടിയ വലിയ കുളം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.മനയുടെ തോട്ടരികിലായ് മനക്കു കീഴില്‍ തന്നെ ഒരു കൃഷ്ണ ക്ഷേത്രവും ഉണ്ട്.ഇത് മനയുടെ പ്രൗഡി വര്‍ദ്ധിപ്പിക്കുന്നു.മനയോടു ചേര്‍ന്നുള്ള പടിപ്പുര മാളികയും സിനിമകളില്‍ ഏറെ തവണ പ്രത്യക്ഷപെട്ടിട്ടുണ്ട്.അതി വിശാലമായ പത്തായപ്പുരയാണ് പടിപ്പുര മാളികയുടെ പ്രധാന ആകര്‍ഷണം. ആയിരക്കണക്കിന് പറ നെല്ല് സൂക്ഷിച്ചിരുന്ന ഇടമാണിത്.

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിൽമുന്നിട്ടു നിൽക്കുന്ന കണിമംഗലത്തെ ജഗന്നാഥൻ തമ്പുരാൻ ഇന്നും ആരാധകർക്കിടയിൽ ഏറെ ശ്രെദ്ധേയനാണ്.എന്നാൽ ജഗൻ നാഥൻ എന്ന കഥാപാത്രമായി മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നതിനു മുൻപ് മറ്റൊരു നടനെ ആ ഒരു കഥാപാത്രമായി മനസ്സിൽ കണ്ടുകൊണ്ടായിരുന്നു രഞ്ജിത്ത് ആറാം തമ്പുരാന്റെ രചനനടത്തിയത്.അതേസമയം ഈ ചിത്രത്തിന്റെ കഥ നടൻ മണിയൻപിള്ള രാജു കേൾക്കുകയും പ്രൊഡ്യൂസറായ സുരേഷ് കുമാറിനോട് ജഗൻ നാഥനായി മോഹൻലാലിനെനിർദ്ദേശിക്കുകയുമായിരുന്നു. അങ്ങനെ നടൻ ബിജു മേനോൻ ചെയ്യേണ്ടിയിരുന്ന ജഗൻ നാഥൻ എന്ന എവർലാസ്റ്റിങ്ങ് സൂപ്പർ ഹിറ്റ് കഥാപാത്രം മോഹൻ ലാലിന്റെ കൈകളിൽ എത്തിചേരുകയുമായിരുന്നു.

എന്നാൽ ഈ സിനിമക്ക് അകത്ത് മറ്റൊരു ട്വിസ്റ്റ്‌ കൂടിയുണ്ട് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹൻലാൽ സിനിമയിൽ പ്രിയദർശന് എന്താണ് കാര്യം അല്ലെ എന്നാൽ അത് അങ്ങനെ അല്ല ചിത്രത്തിലെ ‘ഹരിമുരളീരവം. എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയം. സിന്ധുഭൈരവിയും ഇടയിൽ ഹിന്ദുസ്ഥാനിയും കലരുന്ന ഈ ഗാനത്തിലൂടെയാണ് മോഹൻലാൽ അവതരിപ്പിക്കുന്ന ജഗന്നാഥൻ എന്ന കഥാപാത്രത്തിന്റെ ഭൂതകാലം പ്രേക്ഷകർക്കു മുന്നിലെക്ക്എത്തുന്നത് മാത്രമല്ല ഒരുപാട് നർത്തകർ പങ്കെടുക്കുന്ന ഗാനം കൂടി ആയിരുന്നു ഇത്. തെരുവിലെ ഘോഷയാത്രയും അവിടെ ഉണ്ടാകുന്ന സംഘർഷവും ഗാനത്തിനിടയിൽ വരുന്ന രീതിയിലാണ് ഗാനരംഗം ചിത്രീകരിക്കേണ്ടത്.മഹാബലിപുരത്തായിരുന്നു ഇതിന്റെ സെറ്റ് . ഗാന ചിത്രീകരണത്തിനുള്ള എല്ലാ തയാറെടുപ്പുകളുംപൂർത്തിയായിക്കഴിഞ്ഞ
പ്പോഴാണ് ഷാജി കൈലാസിന് നാട്ടിൽ നിന്ന് ഒരു ഫോൺ കാൾവരുന്നത്.എന്നാൽ ഷാജി കൈലാസിന്റെ ജീവിതത്തിലെ വളരെ നിർണായകമായ ഒരു സമയത്ത് സഹായവുമായി പ്രിയദർശൻ പറന്നെത്തിയത്

ആറാം തമ്പുരാന്‍ സിനിമയില്‍ നടി ചിത്രയെമഞ്ജുവാര്യർ അടിക്കുന്ന ഒരു സീനുണ്ട്. ആ ഒരു അടി ചിത്രയുടെ കവിളിൽ ശരിക്കും കൊണ്ടിരുന്നു എന്നാൽ അന്ന് ആ ഒരു അടി കൊണ്ടിരുന്നെങ്കിലും നടി ചിത്ര മഞ്ജുവിനെ തിരിച്ചടിച്ചില്ലെന്നും മഞ്ജു വാര്യർ ഒരു ടെലിവിഷൻ പ്രോഗ്രാമിലൂടെ വക്തമാക്കിയിരുന്നു

മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ആദ്യ ചിത്രമായതിനാൽ 1997 ഡിസംബറിൽ റിലീസ് ചെയ്ത ആറാം തമ്പുരാൻ എന്ന് ചിത്രം വലിയ പ്രതീക്ഷകൾക്ക് വിധേയമായിരുന്നു ഈ ചിത്രം റിലീസായപ്പോൾ, ഷാജി കൈലാസിൻറെ കരിയറിനെ തന്നെ മാറ്റിമറിച്ചുകൊണ്ടായിരുന്നു ആറാം തമ്പുരാന്റെ വിജയം 2.5 കോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചത്, അക്കാലത്ത് ഇത് ഒരു ഉയർന്ന ബജറ്റ് ചിത്രമായിരുന്നു. ചിത്രം ആദ്യ ആഴ്ചയിൽ നിന്ന് ₹4 ലക്ഷം കളക്ഷൻ നേടി, റെക്കോർഡിട്ടുകൂടാതെ ഇരുന്നൂറ് ദിവസത്തിലധികം തിയറ്ററുകളിൽ തുടര്‍ച്ചയായി ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു 1998-ൽ, 250 ദിവസത്തെ ആഘോഷ വേളയിൽ,ഒരു മിമിക്രി ഷോയുടെ ഭാഗമായി ചടങ്ങിന് പോയ മോഹൻലാലിനെ ഹാരമണിയിക്കാൻ അവസരം ലഭിച്ച പത്ത് ആരാധകരിൽ ഒരാളായിരുന്നു ജയസൂര്യ . സംവിധായകൻ പ്രിയദർശനിൽ നിന്നും തന്റെ ആദ്യ സിനിമ ഓഫർ സ്വീകരിച്ചതും ഈ ചടങ്ങിൽ വെച്ചായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )