കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ ഇല്ലാതാക്കാം വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ ഉപയോഗിച്ച്

കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾ പലരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് ഇത് പൊതുവെ ഒട്ടുമിക്കവർക്കും തന്നെ ഈ പ്രശ്നം ഉണ്ട് . എന്നാൽ ഇത് ക്ഷീണം, നിര്‍ജ്ജലീകരണം, വേണ്ടത്ര ഉറക്കക്കുറവ് എന്നിവയെയാണ് സൂചിപ്പിക്കുന്നത് എപ്പോഴും ഇതൊക്കെത്തന്നെയായിരിക്കാം കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകൾക്ക് പിന്നിൽ എന്നല്ല . ഹൈപ്പര്‍പിഗ്മെന്റേഷനില്‍ നിന്നും ഈ പ്രശ്നങ്ങൾ ഉണ്ടാകാം.പിഗ്മെന്റേഷന്‍ പ്രധാനമായും ചര്‍മ്മത്തില്‍ മെലാനിന്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകുന്നു, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ ഇത് അവശേഷിപ്പിക്കുന്നു. സൂര്യപ്രകാശം ചര്‍മ്മത്തില്‍ പിഗ്മെന്റേഷന്‍ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ചര്‍മ്മത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ സ്വയം പ്രതിരോധിക്കാന്‍ ശരീരം മെലാനിന്‍ ഉത്പാദിപ്പിക്കുന്നു.ഇത് ചര്‍മ്മത്തെ കൂടുതല്‍ പിഗ്മെന്റ് ആക്കിയേക്കാം. ഇതുകൂടാതെ, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ജനിതകശാസ്ത്രം, ചില മരുന്നുകള്‍ എന്നിവയും പിഗ്മെന്റേഷന്‍ സാധ്യത വര്‍ധിപ്പിക്കും. കണ്ണിന് താഴെ ഇത്തരത്തില്‍ നിറ വ്യത്യാസം വരുന്നത് പൊതുവെ ആരും ആഗ്രഹിക്കുന്നില്ല. ഇത് മാറ്റാന്‍ വീട്ടില്‍ നിന്നുള്ള ചില പൊടിക്കൈകള്‍ കൊണ്ട് തന്നെ കഴിയും അവ എന്തൊക്കെയാണ് എന്ന് നോക്കാം.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്.ഇത് പാടുകളും മറ്റും നീക്കം ചെയ്യാന്‍ വളരെ ഗുണം ചെയ്യും. മാത്രമല്ല ഇതില്‍ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മെലാനിന്‍ ഉത്പാദനം കുറയ്ക്കുകയും തവിട്ട് പാടുകളും ഹൈപ്പര്‍പിഗ്മെന്റേഷനും നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിനു നിറം നല്‍കുകയും ചെയ്യുന്നു. ആയുര്‍വേദത്തിലെ ഒരു ജനപ്രിയ ഔഷധമാണ് ഇരട്ടി മധുരം. ഇതിന് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി-മൈക്രോബയല്‍, ആന്റി-ഏജിംഗ് പ്രോപ്പര്‍ട്ടികള്‍ ഉണ്ട്. അവ ചുളിവുകളും നേര്‍ത്ത വരകളും കുറയ്ക്കുന്നതിന് ഗുണം ചെയ്യും. പിഗ്മെന്റേഷന്‍ പോലുള്ള ചര്‍മ്മാവസ്ഥകളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സൂര്യാഘാതം തടയാനും ഇത് സഹായിക്കുന്നു. മുഖക്കുരു നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ഇതിന് കഴിയും.

ഗ്രീന്‍ ടീ ബാഗുകള്‍ കണ്ണുകള്‍ക്ക് താഴെ വെക്കുന്നത് വീക്കം കുറയ്ക്കും. ഉയര്‍ന്ന ഫ്‌ലേവനോയിഡ് ഉള്ളടക്കം കാരണം, ഗ്രീന്‍ ടീ ബാഗുകള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ഇരുണ്ട വൃത്തങ്ങളും പിഗ്മെന്റേഷനും കുറയ്ക്കാനും സഹായിക്കും. അ്രള്‍ട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചര്‍മ്മത്തിന്റെ ചുവപ്പ് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ പ്രതിവിധിയായി ഗ്രീന്‍ ടീ അറിയപ്പെടുന്നു. പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങില്‍ എന്‍സൈമുകളും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ഇത് കറുത്ത പാടുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ നിറം മാറ്റാനും സഹായിക്കും. നേരിയ അസിഡിറ്റി ഗുണങ്ങള്‍ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളുകയും, തിളക്കമുള്ള നിറത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, അന്നജം, എന്‍സൈമുകള്‍ എന്നിവക്ക് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കാനും കഴിയും. പപ്പൈന്‍, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയ എന്‍സൈമുകളാല്‍ സമ്പുഷ്ടമായ പപ്പായ, പിഗ്മെന്റേഷന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പേരുകേട്ടതാണ്. പപ്പെയ്ന്‍ ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുറംതള്ളുന്നു. ഇത് കോശ വിനിമയത്തെ സഹായിക്കുകയു കറുത്ത പാടുകള്‍ കുറക്കുകയും ചെയ്യുന്നു. ഈ പഴത്തിലെ വിറ്റാമിന്‍ എ, സി എന്നിവയുടെ ഉള്ളടക്കം പിഗ്മെന്റേഷന്‍ ലഘൂകരിക്കാനും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )