കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിക്കണം: പരിഹാസക്കുറിപ്പുമായി കെ.സുരേന്ദ്രന്‍

കൊടിക്കുന്നിലിനെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രതിഷേധം പ്രകടിപ്പിക്കണം: പരിഹാസക്കുറിപ്പുമായി കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിക്കൊണ്ട് കോണ്‍ഗ്രസ് പ്രകടിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കോണ്‍ഗ്രസിലെ ഏറ്റവും സീനിയര്‍ എംപി, മിടുക്കന്‍, സര്‍വോപരി ദളിത് സമുദായാംഗം. പിന്നെ ഇന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും നാളെ വാദ്രയുടെയും ‘കുടുംബ വീടായ’ കേരളത്തില്‍ നിന്നുള്ള അംഗം. ഏതു നിലയ്ക്ക് നോക്കിയാലും പ്രതിപക്ഷ നേതാവാക്കേണ്ടത് ഈ മനുഷ്യനെയാണ്.

”രണ്ടു ദിവസത്തേക്കുള്ള പ്രോടെം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധം ഇങ്ങനെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടിപ്പിക്കേണ്ടത്. പ്രിയ സുഹൃത്ത് കൊടിക്കുന്നില്‍ സുരേഷിന് മുന്‍കൂറായി സര്‍വമംഗളങ്ങളും നേരുന്നു.” – കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )