മലപ്പുറത്തെ വീട്ടമ്മയുടെ ദുരൂഹ മരണം ; ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്നെന്ന് സംശയം

മലപ്പുറത്തെ വീട്ടമ്മയുടെ ദുരൂഹ മരണം ; ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതിനെ തുടർന്നെന്ന് സംശയം

മലപ്പുറം : മലപ്പുറത്ത് വീട്ടമ്മ ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പരാതിയുമായി കുടുംബം. ഫാർമസിയിൽ നിന്നും മരുന്ന് മാറി നൽകിയതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. തിരൂർ ആലത്തിയൂർ പൊയിലിശ്ശേരി സ്വദേശിനി ആയിഷുമ്മ ആണ് മരിച്ചത്.

തിരൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്ന ആയിഷുമ്മയ്ക്ക് ഡോക്ടർ എഴുതി നൽകിയ മരുന്നല്ല ഫാർമസിയിൽ നിന്നും നൽകിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പേശികൾക്ക് അയവ് വരാൻ നൽകുന്ന ഗുളികക്ക് പകരം കാൻസർ രോഗികൾക്ക് നൽകുന്ന ഗുളികയാണ് ഇവർക്ക് നൽകിയിരുന്നത്. ഇക്കാര്യം അറിയാതെ അഞ്ചുദിവസത്തോളം ആയിഷുമ്മ ഈ മരുന്ന് കഴിച്ചിരുന്നു. മരുന്നു മാറി കഴിച്ചതിനെ തുടർന്ന് ഇവർക്ക് വായിലും വയറിലും അലർജി ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.

ആയിഷുമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ പെരിന്തൽമണ്ണയിലെയും കോഴിക്കോട്ടെയും ആശുപത്രികളിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയിഷുമ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )