വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി

വയനാട് പുൽപ്പള്ളിയിലെ കടുവ കൂട്ടിലായി

വയനാട് പുല്‍പ്പള്ളി ജനവാസ മേഖലയിലിറങ്ങിയ കടുവ കൂട്ടിലായി. തൂപ്രയില്‍ സ്ഥാപിച്ച കൂട്ടിലാണ് പത്താം ദിവസമായപ്പോള്‍ കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവന്റെ വീടിന് താഴെയുള്ള വയലിന് സമീപം സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയിരിക്കുന്നത്. 5 കൂടുകളാണ് കടുവയ്ക്കായി വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. അതില്‍ ഒന്നായിരുന്നു തൂപ്രയിലേത്. ഇന്ന് വൈകീട്ട് അമരക്കുനിയിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കാറില്‍ സ്ഥാപിച്ച ഡാഷ് ബോര്‍ഡില്‍ നിന്നാണ് കടുവ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. 13 വയസ്സുള്ള കടുവയാണ് കൂട്ടിലായത്.

ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ 5 ആടുകളെയാണ് കടുവ കൊന്നത്. സംഭവത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു. കടുവ ആദ്യത്തെ ആടിനെ പിടികൂടിയത് കഴിഞ്ഞ ഏഴാം തീയതിയാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അമരക്കുനിയില്‍ കടുവയെ കൂട്ടിലാകുന്നതിനായി സജ്ജമായിരിക്കുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )