ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ആദ്യ കേസ് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു

കോട്ടയം: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകള്‍ വെളിപ്പെടുത്തിയ റിപ്പോര്‍ട്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ഇത് പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് പരാതികളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് കോട്ടയത്ത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, മേക്കപ്പ് മാനേജര്‍ക്കെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊന്‍കുന്നം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറി. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. പിന്നാലെ പൊലീസിലും പരാതി നല്‍കുകയായിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായെത്തുന്നത്. കൊല്ലം പുയമ്പിളിയിലും, കോട്ടയം പൊന്‍കുന്നത്തും നല്‍കിയ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )