പാര്‍ട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാര്‍ട്ടി; ജനം എന്തുകൊണ്ട് എതിരായി എന്ന് മനസ്സിലാക്കി തിരുത്തണം;തോമസ് ഐസക്

പാര്‍ട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാര്‍ട്ടി; ജനം എന്തുകൊണ്ട് എതിരായി എന്ന് മനസ്സിലാക്കി തിരുത്തണം;തോമസ് ഐസക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി മുതിര്‍ന്ന സിപിഎം നേതാവ് ടി.എ തോമസ് ഐസക്. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന വിശദീകരണം നല്‍കി മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി എന്തുകൊണ്ട് ജനങ്ങള്‍ എതിരായി വോട്ടു ചെയ്തു എന്നത് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടത്. ജനം പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

”പാര്‍ട്ടിക്കാരുടേതല്ല, ജനങ്ങളുടേതാണ് പാര്‍ട്ടി, സംഭവിച്ച പിശക് സംബന്ധിച്ച് സംവാദങ്ങള്‍ ഉണ്ടാകണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ പെരുമാറ്റ ശൈലി കൃത്യതയുള്ളതാണോ എന്ന് പരിശോധിക്കപ്പെടണം. അഴിമതി സംബന്ധിച്ച ആക്ഷേപങ്ങളില്‍ ജനങ്ങള്‍ക്ക് ദേഷ്യമുണ്ടോയെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോയെന്നും പരിശോധിക്കണം. തുറന്ന മനസ്സോടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണം.’ – തോമസ് ഐസക്ക് പറഞ്ഞു.

സിപിഎമ്മിന്റെ വോട്ട് ബാങ്കായ സാധാരണക്കാര്‍ എന്തുകൊണ്ട് വിട്ടുനിന്നു എന്ന് തുറന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )