കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിച്ചു, നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിച്ചു, നടന്‍ വിജയ്യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്

ചെന്നൈ; നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യില്‍ തീ കത്തിച്ച് സാഹസികമായി ഓട് പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്.

ഇന്നു രാവിലെ ചെന്നൈയില്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പിറന്നാളാഘോഷത്തിനിടെയായിരുന്നു സംഭവം.

സ്റ്റേജില്‍ നടന്ന സാഹസിക പ്രകടനത്തിനിടെ കുട്ടിയുടെ കയ്യിലെ തീ ദേഹത്തേക്കു പടരുകയായിരുന്നു. കുട്ടിക്കു പുറമെ തമിഴക വെട്രി കഴകത്തിന്റെ ഭാരവാഹിക്കും പൊള്ളലേറ്റിട്ടുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )