രക്ഷാദൗത്യം രണ്ടാം ദിനം; 161 മരണം സ്ഥിരീകരിച്ചു, 87 പേരെ കണ്ടെത്തിയിട്ടില്ല

രക്ഷാദൗത്യം രണ്ടാം ദിനം; 161 മരണം സ്ഥിരീകരിച്ചു, 87 പേരെ കണ്ടെത്തിയിട്ടില്ല

മേപ്പാടി: മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഉരുൾപൊട്ടലിൽ 161 മരണം സ്ഥിരീകരിച്ചു. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി. അത്യാവശ്യമായി കുടിവെള്ളം എത്തിക്കണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. കാലാവസ്ഥ അനുകൂലമെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിച്ചും രക്ഷാപ്രവർത്തനം നടത്തും. ദുരന്തത്തിൽ ഇതുവരെ 151 പേരുടെ മരണം സ്ഥിരീകരിച്ചു. 89 പേരെ കണ്ടെത്തിയിട്ടില്ല.

143 മൃതദേഹങ്ങളുെടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 83 പേരെ തിരിച്ചറിഞ്ഞു. 191 പേരാണ് ചികിത്സയിലുള്ളത്. നിലമ്പൂരിൽ 31 മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടമാണ് പൂർത്തിയാക്കിയത്. ചാലിയാർ പുഴയിൽനിന്നു മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. പോത്തുകല്ല് അങ്ങാടിക്ക് സമീപം പഴയ തോണിക്കടവിനടുത്താണ് മുതദേഹങ്ങൾ കണ്ടത്. പോത്തുകല്ലിൽനിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവിടെയും ഇന്നു തിരച്ചിൽ നടത്തുന്നുണ്ട്. ഇരുട്ടുകുത്തി ആദിവാസി കോളനി നിവാസികൾ സുരക്ഷിതരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )