എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രണ്‍ജി പണിക്കര്‍

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട് അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രണ്‍ജി പണിക്കര്‍

കൊച്ചി: തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രണ്‍ജി പണിക്കര്‍. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു രണ്‍ജി പണിക്കര്‍ നിലപാട് വ്യക്തമാക്കിയത്. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

”എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല. ജനാധിപത്യത്തിന്റെ നിലനില്‍പിനു വേണ്ടി, അല്ലെങ്കില്‍ അതിന്റെയൊരു അപകടസന്ധിയെ തരണം ചെയ്യുന്നതിനായി വോട്ടു ചെയ്തിട്ടുണ്ട്. എല്ലാക്കാലവും ജനാധിപത്യം അങ്ങനെയാണ് പ്രവര്‍ത്തിക്കുക. അതിന്റെ എല്ലാ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടുതന്നെ ജനാധിപത്യത്തിന് അതിന്റേതായ ഒരു മെക്കാനിസമുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു വോട്ടറാണ് ഞാന്‍.

ജനാധിപത്യമെന്ന സമ്പ്രദായം കെട്ടുപോകുന്ന, അല്ലെങ്കില്‍ അത് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും ജനാധിപത്യം അതിന്റെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്താറുണ്ട്. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അടിയന്തരാവസ്ഥയ്ക്കു ശേഷം നമ്മള്‍ അത് കണ്ടതാണ്.” – രണ്‍ജി പണിക്കര്‍ ചൂണ്ടിക്കാട്ടി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )