പട്ടാമ്പിയില്‍ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പിയില്‍ യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

പട്ടാമ്പി: കൊടുമുണ്ടയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ തൃത്താല പട്ടിത്തറ സ്വദേശി പ്രവിയയുടെ മൃതദേഹം ആദ്യം വാഹനത്തില്‍ നിന്ന് തീ പടര്‍ന്നതാകാമെന്ന് കരുതിയെങ്കിലും പൊലീസെത്തി പരിശോധിച്ചപ്പോള്‍ മരണം കൊലപാതകമെന്ന് കണ്ടെത്തുകയായിരുന്നു. പ്രവിയയെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. തൃത്താല ആലൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്.

മൃതദേഹത്തിന് സമീപത്തുനിന്ന് കത്തിയും കവറും കണ്ടെത്തിയിരുന്നു. രാവിലെ ജോലിക്ക് വരുമ്പോഴാണ് സംഭവം. യുവതിയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തിയ യുവാവിനെ കണ്ടെത്തിയത്. യുവതിയെ ആക്രമിച്ച ശേഷം ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പ്രതി മരിച്ചത്. കൊല്ലപ്പെട്ട പ്രവിയയും ജീവനൊടുക്കിയ സന്തോഷും നാട്ടുകാരാണ്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )