മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി രാധിക ഖേര

മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല; ഗുരുതര ആരോപണവുമായി രാധിക ഖേര

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഗുരുതര ആരോപണവുമായി രാധിക ഖേര. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാഹുലിനെയും പ്രിയങ്കയെയും കാണാന്‍ സമയം തേടിയെങ്കിലും ലഭിച്ചില്ല എന്ന് രാധിക പറഞ്ഞു. രാഹുല്‍ ഗാന്ധി ട്രാവല്‍ വ്‌ലോഗ്ഗര്‍ ആകാന്‍ ആഗ്രഹിക്കുന്നു. ന്യായ് യാത്രയില്‍ പോലും ആരെയും രാഹുല്‍ കണ്ടില്ല. 5 മിനിറ്റ് നേരം ആളുകള്‍ക്ക് നേരെ അദ്ദേഹം കൈകാണിച്ച് മടങ്ങുകയാണ് ഉണ്ടായത് എന്നും രാധിക പറഞ്ഞു.

കഴിഞ്ഞമാസം ഛത്തീസ്ഗഡ് കോണ്‍ഗ്രസ് നേതാവ് സുശീല്‍ ആനന്ദ് ശുഖയുമായി സംസാരിക്കാന്‍ പോയപ്പോള്‍ അദ്ദേഹം മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തതോടെ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ജനറല്‍ സെക്രട്ടറിയോട് കാര്യമറിയിക്കാന്‍ മുറിയില്‍ ഉണ്ടായിരുന്നവരോട് പറഞ്ഞെങ്കിലും ആരും അനങ്ങിയില്ല. ഫോണ്‍ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ മുറിയില്‍ പൂട്ടിയിട്ടു. വിഷയം അറിഞ്ഞിട്ടും ജനറല്‍ സെക്രട്ടറിയോ അവിടെ ഉണ്ടായിരുന്നവരോ പ്രതികരിച്ചില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് പോലും ചോദിച്ചില്ലെന്നും രാധിക ഖേര പറഞ്ഞു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )