കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്; പരുക്കേറ്റയാൾ ചികിത്സയിൽ

കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച വിദ്യാർഥിനിയുടെ പോസ്റ്റ്മോർട്ടം ഇന്ന്; പരുക്കേറ്റയാൾ ചികിത്സയിൽ

എറണാകുളം നേര്യമംഗലത്ത് കാട്ടാന തള്ളിയിട്ട പന വീണ് മരിച്ച എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. ഇന്നലെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കോതമംഗലത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പാലക്കാട് കഞ്ചിക്കോട് സ്വദേശി ആന്‍മേരിയാണ് മരിച്ചത്.

സഹപാഠിയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ നീണ്ടപാറ ചെമ്പന്‍കുഴി ഭാഗത്ത് വെച്ച് കാട്ടാന പിഴുതിട്ട പനമരം ഇരുവരുടെയും ദേഹത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ കോതമംഗലം അടിവാട് സ്വദേശിയായ അല്‍ത്താഫ് കോതമംഗലം മാര്‍ ബസേലിയോസ് മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )