സംസ്ഥാനത്ത് പനി കൂടുന്നു; ജൂലൈയില്‍ മാത്രം 50,000 രോഗികള്‍

സംസ്ഥാനത്ത് പനി കൂടുന്നു; ജൂലൈയില്‍ മാത്രം 50,000 രോഗികള്‍

കോഴിക്കോട്: സംസ്ഥാനത്ത് പനി കൂടുന്നു. ഇന്നലെ 11,438 പനിബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. പനി ബാധിച്ച് ഇന്നലെ മൂന്നുപേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ രോഗികളുള്ളത് മലപ്പുറം ജില്ലയിലാണ്. ജൂലൈ മാസം ഇതുവരെ ചികിത്സ തേടിയത് 50,000ത്തിലധികം രോഗികളെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ജൂലൈ മാസത്തില്‍ പനിബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നത് ആരോഗ്യവകുപ്പ് നേരത്തെ വിലയിരുത്തിയിരുന്നു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും ആയിരത്തിലധികം രോഗികളുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും സംസ്ഥാനത്ത് വര്‍ധിക്കുന്നുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (1 )