അല്ലു അർജുനെതിരെ വീണ്ടും പൊലീസിൽ പരാതി; സിനിമയിലെ രംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രംഗത്ത്

അല്ലു അർജുനെതിരെ വീണ്ടും പൊലീസിൽ പരാതി; സിനിമയിലെ രംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രംഗത്ത്

ഹൈദരാബാദ്: പുഷ്പ 2 തിരക്ക് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന അല്ലു അര്‍ജുനെതിരെ വീണ്ടും പൊലീസിനെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവ് തീന്‍മാര്‍ മല്ലണ്ണയാണ് മെഡിപളളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പുഷ്പ 2 സിനിമയിലെ രംഗത്തിനെതിരെയാണ് തീന്‍മാര്‍ മല്ലണ്ണ പരാതി നല്‍കിയിരിക്കുന്നത്. സിനിമയിലെ ഒരു ഭാഗം പൊലീസ് സേനയെ അപമാനിക്കുന്നുവെന്നാണ് പരാതി. നടന് പുറമെ ചിത്രത്തിന്റെ സംവിധായകന്‍ സുകുമാര്‍, നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കെതിരെയുമാണ് പരാതി.

അതേസമയം, അല്ലു അര്‍ജുന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഇനിയും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ വേണ്ടെന്ന് തെലങ്കാന കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി. വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും വിശദീകരണം നല്‍കിക്കഴിഞ്ഞു. നേതാക്കള്‍ ഇനി പ്രസ്താവന നടത്തരുതെന്നും അല്ലു അര്‍ജുനെക്കുറിച്ചും തെലുഗു സിനിമാ മേഖലയെക്കുറിച്ചും അനാവശ്യ സംസാരം അരുതെന്നും നേതാക്കള്‍ക്ക് നിര്‍ദേശമുണ്ട്.

അല്ലു അര്‍ജുന്‍ അല്പസമയം മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. ചിക്കഡ് പള്ളി പൊലീസ് സ്റ്റേഷനിലാണ് നടന്‍ എത്തിയത്. നരഹത്യ കേസില്‍ 11ആം പ്രതിയാണ് അല്ലു അര്‍ജുന്‍. പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ആരാധകര്‍ക്കും നിയന്ത്രണമുണ്ട്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )